Monday 21 January 2013

വി എസ് : കാലഹരണപ്പെട്ട ഒരു കോമാളി .

 90ന് മേല്‍ പ്രായമുള്ള ഒരു മനുഷ്യനെ കോമാളി എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ ? നിത്യവും ചിരിക്കാനുള്ള വക നല്‍കുന്ന ഒരാള്‍ക്ക്‌ 90 വയസു ആയി എന്ന് കരുതി അയാളെ മന്മദ റാസാ എന്ന് വിളിക്കാന്‍ സാധിക്കില്ലലോ .

പത്തു നാല്‍പതു കൊല്ലമായി ജനസേവനം തുടങ്ങിയിട്ട് എന്നാണ് വി എസ് അവകാശപ്പെടുന്നത്. ഈ സുദീര്‍ഘമായ  കാലത്തിനിടെ ധീരനായ പോരാളി എന്നൊക്കെ അദ്ദേഹം തന്നെ കാശ് മുടക്കി പതിപ്പിച്ചതാണോ എന്ന് സംശയം ബാക്കി നിറുത്തുന്ന ചില പോസ്റ്ററുകള്‍ വിശേഷിപ്പിക്കുന്ന വി എസ് ആകെ ചെയ്ത ഒരു നല്ല കാര്യം ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഇന്ത്യയെ അനുകൂലിക്കുന്ന നാഷ്ണലിസ്റ്റ് നിലപാട് എടുത്തു എന്നതാണ്(കമ്മ്യൂണിസ്റ്റ് നമ്പൂതിരിയും മറ്റു പരിവാരങ്ങളും ആ കാലത്ത് ചൈനീസ് ഭാഷ പഠിക്കുകയായിരുന്നു ).

പാര്‍ട്ടി തീരുമാനത്തിനെ ധിക്കരിച്ച് എടുത്ത ഈ നിലപാടിന് ഒരു ഇന്ത്യക്കാരന്‍ വക സല്യൂട്ട് അര്‍ഹിക്കുന്നു. പക്ഷെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ, തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഈ ഒരു ധൈര്യം കാത്തു സൂക്ഷിക്കാന്‍ വി എസ്സിന് കഴിയാതെ പോയി. അതിന്‍റെ കാരണം മറ്റൊന്നുമല്ല . അധികാരം ഒരു മോഹമായി അദ്ദേഹത്തിന്‍റെ ഉള്ളില്‍ കടന്നു എന്നത് തന്നെ.

1996 ല്‍ എന്തായാലും മുഖ്യമന്ത്രി ആയിട്ടു തന്നെ ഭാക്കി കാര്യം എന്ന് ശപഥം  ചെയ്തു കളത്തില്‍ ഇറങ്ങിയപ്പോള്‍ ജന്മദേശമായ ആലപ്പുഴക്കാര്‍ തന്നെ ആ ശപഥം ടിച്ചു മടക്കി കയ്യില്‍ കൊടുത്തു .തോറ്റ കേസ് കെട്ടിന് എന്തായാലും മുഖ്യമന്ത്രി ആകാന്‍ ഒക്കില്ലല്ലോ   ,സുശീല ഗോപാലനെ മുഖ്യമന്ത്രി ആക്കാന്‍ ഇ എം എസ് ഉത്പെട്ട ഒരു സംഘം ആ കാലത്ത് ഒരു നീക്കം നടത്തി.  സുശീല ഗോപാലന്‍ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ ഭാവിയില്‍ രഹസ്യമായി കാണിച്ചു കുലങ്കര ചെന്ന് കാലു പിടിക്കാനുള്ള കാര്‍ഡിന്‍റെ ബലം കുറയും എന്ന  ഒരു ദീര്‍ഘ വീക്ഷണം ഉള്ളില്‍ മിന്നയതിനാല്‍ കാരണം ആ നീക്കത്തെ നയനാര്‍ എന്ന കാര്‍ഡ് ഇറക്കി  വി എസ്‌ വെട്ടി.

പിന്നത്തെ തവണ മാരാരിക്കുളത്ത് മത്സരിക്കാന്‍ ഉള്ള ചങ്കൂറ്റം എന്തായാലും വി എസ്സിന് ഉണ്ടായില്ല.തലവഴി മുണ്ടിട്ട്  പെട്ടിയും കിടക്കയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഏത് കുറ്റി  ചൂലിനെ നിറുത്തിയാലും ജയിപ്പിക്കുന്ന മലമ്പുഴയിലേക്ക് വണ്ടി  കയറി ഈ തളരാത്ത പോരാളി.( സ്വന്തം ജന്മ നാട്ടില്‍ തിരഞ്ഞടുപ്പിനെ നേരിടാന്‍ ധൈര്യമില്ലാത്ത ഇദ്ദേഹം ശക്തമായ ജന പിന്തുണ ഉള്ള ആളാണ് എന്ന് സ്വന്തം ചിലവില്‍ പോസ്റ്റര്‍ അദീക്കുമ്പൊഴും അതും വിശ്വസിക്കാന്‍ ഈ നാട്ടില്‍ കുറച്ചു പേര്‍ ഉണ്ട് എന്നതാണ് പരിതാപകരം )

അത്തവണ  ജയിച്ചു(പക്ഷെ തൊട്ടു മുന്‍പ് അവിടെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇന്നോളം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ് ) പക്ഷെ പാര്‍ട്ടി പ്രതിപക്ഷത്തായി. വി എസ് പ്രതിപക്ഷ നേതാവായി. പിന്നെ അങ്ങോട്ട്‌ സമരങ്ങളുടെ, പ്രഖ്യാപനങ്ങളുടെ  നാള്‍ വഴികള്‍ ആയിരുന്നു.

അവയില്‍ ചിലതും , അവയുടെ പരിണാമവും ഒന്ന് നോക്കാം 

1) നെല്‍ വയലുകള്‍ നികത്തി മറ്റു കൃഷികള്‍ ചെയ്യുന്നതിന് എതിരെ ആഞ്ഞ വാഴ വെട്ടു സമരം. വാഴയും വെട്ടി പിടിച്ചു, ഗന്ധമാദനം കൊണ്ട് പോകുന്ന ഹനുമാന്‍ പോസ്സില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ ഒക്കെ വന്നു. പക്ഷെ സമരം കൈ വിട്ടു പോയി ചീത്തവിളി ലാവിഷായി കിട്ടിയപ്പോള്‍ വിലകള്‍ നശിപ്പിക്കുന്നതിനു താന്‍ എതിരാണ് എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പുള്ളി പറയുകയും ചെയ്തു.
2) പീഡന കേസുകളുടെ എല്ലാം അപ്പോസ്തലന്‍ ആയി സ്വയം അങ്ങ് കയരീ നിയമിച്ചു. താ അങ്ങോട്ട്‌ അധികാരത്തില്‍ വന്നാല്‍ പിറ്റേ ദിവസം തന്നെ പീഡന കേസ്സിലെ പ്രതികളെ എല്ലാം കയ്യാമം വെച്ച് വഴിയിലൂടെ നടത്തും എന്ന് ശപഥം ചെയ്തു . ശപഥം ഫലം കാണുമോ എന്ന് അറിയാന്‍ ജനത്തിന്    ഒരല്‍പ്പം  കാത്തിരിക്കേണ്ടി വന്നു. അടുത്ത തവണ അദ്ദേഹം മുഖ്യമന്ത്രി ആകുന്നത്‌ വരെ. അടുത്ത തിരഞ്ഞെടുപ്പില്‍ വി എസ് മുഖ്യമന്ത്രി ആയി. സൂര്യനെല്ലി, കിളിരൂര്‍  , ഐസ് ക്രീം കേസുകളില്‍ ഉത്പെട്ട പ്രമുഖന്മാരുടെ രോമത്തില്‍ തൊടാന്‍ അങ്ങേര്‍ക്കു കഴിഞ്ഞില്ല അഭ്യന്തരം കോടിയേരിയുടെ കയ്യിലായിരുന്നു എന്ന് ന്യായം പറയാം. പക്ഷെ അപ്പോള്‍  സ്വന്തം ക്യാബിനെറ്റിലെ  ഒരു മന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പിന്നെ ഇവിടുത്തെ പോരാളി എന്ന് ചോദിക്കേണ്ടി വരും .
കഴിഞ്ഞ കേസുകളില്‍ ഒരു പിന്നക്കും ചെയ്യാന്‍ പറ്റിയില്ല എന്നത് പോട്ടെ, ധീരനായ ഈ പോരാളി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കായംകുളം മുതല്‍ കാസര്‍കോട്‌ വരെ പീഡന മത്സരങ്ങള്‍ തന്നെ കേരളത്തില്‍  സംഘടിപ്പിക്കപ്പെട്ടു.
3) മൂന്നാര്‍ മലകള്‍ ജെ സി ബി യുമായി കയറിയതായിരുന്നു മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുഖം മിനുക്കലിന്‍റെ ഭാഗമായിട്ട്   വി എസ് നടത്തിയ അടുത്ത നീക്കം  മുഖം മിനുങ്ങിയില്ല എന്ന് മാത്രമല്ല, അകെ നാണംകെട്ട് , കൂടെ നിന്ന ഉദ്യോഗസ്ഥരെ എല്ലാം തള്ളി പറഞ്ഞ് വാലും ചുരുട്ടി ഒതുങ്ങേണ്ട അവസ്ഥ വന്നു എന്നത് മാത്രമായിരുന്നു പരിണാമം.

അച്ചുതാനന്ദന്‍ ഈ പറഞ്ഞത് പോലെ ആദര്‍ശ  ധീരനും, തളരാത്ത പോരാളിയും ഒക്കെ ആണ് എങ്കില്‍ ജങ്ങള്‍ക്ക് മുന്നില്‍ ചില ചോദ്യങ്ങള്‍ക്ക് എങ്കിലും ഉത്തരം നല്‍കാനുമാദ്ദേഹം ബാധ്യസ്ഥനാണ്.
1)പീഡന  കേസ്സിലെ ഒരു പ്രമുഖനെ പോലും മുഖ്യമന്ത്രി അയിഒരുന്ന സമയത്ത് അറസ്റ്റ് ചെയ്യാന്‍ വി എസ്സിന് കഴിഞ്ഞില്ല. അഭ്യന്തര മന്ത്രിയെ മറികടന്ന്‌  ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു ന്യാമെങ്കില്‍ , താങ്കളെ ഒരു കഴിവ്കെട്ട ഭരണാധികാരി എന്ന് വിളിക്കേണ്ടി വരും.

2) പിണറായി വിജയ എന്ന ദുഷ്ട ശക്തിക്ക് എതിരെ സന്ധിയില്ല സമരം നടത്തുന്ന ധീരന്‍ എന്നതാണല്ലോ താങ്കള്‍ ഇപ്പോള്‍ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്ന സ്വന്തം ചിത്രം.
ഏറെക്കാലമായല്ലോ ഈ പണി തുടങ്ങിയിട്ട് ടു. ഒടുക്കം പി ബിയില്‍ നിന്നും സ്റ്റേറ്റ്  കമ്മറ്റി വരെ ചവിട്ടി കൂട്ടി അവര്‍  എത്തിച്ചു. പിണറായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സ്വന്തം സ്ഥാനം ഒഴിയുകയും ഉള്ളു . നിങ്ങളുടെ വാക്കിന് ഒരു വിലയും ഇല്ലാത്ത പാര്‍ട്ടിയില്‍ എന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം ? താങ്കള്‍ പിന്നില്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ജനങ്ങളുടെ മധ്യത്തിലേക്ക് പാര്‍ട്ടിയെ ഉപേക്ഷിച്ചു ചെന്ന് കൂടെ. അതോ പാര്‍ട്ടി കൈവിട്ടാല്‍ "പട്ടി പോലും തിരിഞ്ഞു നോക്കില്ല" എന്ന അവസ്ഥ വരുമെന്ന ഭയമോ ? ഫിലിപ്പ്  പ്രസാദ്മാരും , അപ്പുക്കുട്ടന്മാരും ഒക്കെ തുടക്കത്തില്‍ തലയില്‍ ഏറ്റിയാലും  ഒടുവില്‍ "വേശ്യയെ പോലെ ഉപയോഗിച്ച് വലിച്ചെറിയും " എന്ന ഭീതിയും ഉള്ളില്‍ ഉണ്ടോ സഖാവേ ?


കയ്യില്‍ ഉള്ള അധികാരം കളയാതെ ഇരിക്കാനും, കിട്ടാനുള്ള അധികാരം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനും എന്ത് നാണംകെട്ട നിലപാട്  എടുക്കാനും മടിയില്ലാത്ത ഒരു തരാം താണ അവസര വാദിയായി വി എസ് ഏറ്റവും അധ:പതിച്ചത് ദൃശ്യ മാധ്യമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ക്കായി അദ്ദേഹത്തെ ചുമലില്‍ ഏറ്റി  തുടങ്ങിയതിനു ശേഷമാണ് . തിരഞ്ഞെടുപ്പുകള്‍ എന്തെങ്കിലും അടുത്തുണ്ടെങ്കില്‍ വി എസ് അപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കും  ,  ഒച്ചപാടുകള്‍  ഉണ്ടാക്കും. ഒരു രണ്ടു മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ലെങ്കില്‍ മാപ്പ് പറയും , കാലു പിടിക്കും അടങ്ങി ഒതുങ്ങി മൂലക്കിരിക്കും. ഇതാണ് ധീരനായ പോരാളിയുടെ സ്ഥിരം പരിപാടി. പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്ന പിണറായി കാരാട്ട്മാര്‍ക്ക് പിന്നെ ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ മുട്ട് വിറയ്ക്കും. അത് കൊണ്ട് രണ്ടും കല്‍പ്പിച്ചു മൂപ്പിന്നിനെ ചവിട്ടി പുറത്താക്കാനും അവര്‍ക്ക് ഭയമാണ് . മാധ്യമങ്ങള്‍ വി എസ്സിനെ രക്തസാക്ഷി പരിവേഷം നല്‍കി പാര്‍ട്ടിക്ക് എതിരെ ഉപയോഗിക്കുമോ എന്ന ഭയം .

Thursday 10 January 2013

കാളിദാസന്മാര്‍ക്ക് ജാതി വെറി പിടിക്കുമ്പോള്‍

മലയാളം ബ്ലോഗുകള്‍ വായിച്ചു തുടങ്ങിട്ട് കുറച്ചു കാലമായി . പല ബ്ലോഗുകളും വായിക്കുന്ന അവസരങ്ങളില്‍ ഒരിക്കല്‍ പോലും സ്വന്തമായി ഒരു ബ്ലോഗ്‌ എഴുതി തുടങ്ങിയാലോ എന്ന  ചിന്ത എന്നിലേക്ക്‌ വന്നിട്ടില്ല . സാധാരണയായി  ബ്ലോഗുകള്‍ വായിച്ച് , ഉള്ളടക്കം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മിണ്ടാതെ പോവുകയാണ് എന്‍റെ പതിവ്. കാരണം മറ്റൊന്നുമല്ല.  മലയാളം ബ്ലോഗുകളില്‍ ഇംഗ്ലീഷില്‍ അഭിപ്രായം പറയുന്നത് ഒരു സുഖമില്ലാത്ത ഏര്‍പ്പാട്  ആണ് എന്ന  തോന്നല്‍. ഗൂഗിള്‍  ട്രാന്‍സ്ലേറ്ററിനോട്‌ ആരംഭ ഭയം ഉള്ളത് കൊണ്ട് ഈ കഴിഞ്ഞ ദിവസം മുന്‍പ് വരെ  അതൊന്ന്  ശ്രമിച്ചു നോക്കുക പോലും ചെയ്തിട്ടില്ല .

 ഈ  കഴിഞ്ഞ ദിവസം, പതിവ് വായനകള്‍ക്കിടെയാണ് ഡല്‍ഹിയില്‍  മാനഭംഗത്തിന്  ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ച് (ആ കേസിന് കിട്ടുന്ന മാധ്യമ  ശ്രദ്ധയെക്കുറിച്ച്) അരുന്ധതി റോയ് നടത്തിയഅഭിപ്രായത്തെ  വ്യാഖ്യാനിച്ചും , കയ്യടിച്ചും കാളിദാസന്‍ എന്ന ബ്ലോഗര്‍ എഴുതിയ ലേഖനം വായിക്കാന്‍ ഇടയായത്  . സെലിബ്രിറ്റികളുടെ കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍ . അരുന്ധതി റോയ് ജെനുസ്സില്‍പ്പെട്ട സെലിബ്രിറ്റികളുടെ അഭിപ്രായങ്ങള്‍ക്ക് സാധാരണ വലിയ പ്രാധാന്യം കൊടുക്കാറുമില്ല.  

പക്ഷേ കാളിദാസന്‍ അരുന്ധതി റോയി നടത്തിയ അഭിപ്രായങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനങ്ങള്‍ കണ്ടപ്പോള്‍ ഒരു രസത്തിന് എന്‍റെ നിരീക്ഷണങ്ങള്‍ ഒന്ന് പറഞ്ഞാലോ എന്ന് തോന്നി . ഒരു അഭിപ്രായം പറഞ്ഞു. എന്‍റെ പരിമിതി കൊണ്ട് തുടക്കം ഇംഗ്ലീഷില്‍ ആയിരുന്നു. കാളിദാസന്‍ എനിക്ക് മറുപടി നല്‍കിയപ്പോള്‍ തിരക്കുകള്‍ അധികം ഇല്ലാത്തതിനാല്‍ ഒരു സംവാദം ഞാനും തുടങ്ങി .ഇടയ്ക്ക് ചര്‍ച്ച മലയാളത്തില്‍ ആകാം എന്ന് കാളിദാസന്‍ പറഞ്ഞപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിക്കാനുള്ള ആരംഭ ഭയം സംവാദ  ചൂടില്‍ ഞാന്‍ മറന്നു . ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച്  ചര്‍ച്ച  തുടര്‍ന്നു . മുന്നൂറിന്  മേല്‍ അഭിപ്രായങ്ങളിലേക്ക്  നീണ്ട ആ ചര്‍ച്ച ഇപ്പോഴും കാളിദാസന്‍റെ ബ്ലോഗില്‍ തുടരുന്നു. അത് കൊണ്ട് എനിക്ക് വ്യക്തിപരമായി ഒരു ഗുണവും , ദോഷവും  ഉണ്ടായി . ട്രാന്‍സ്ലേറ്റര്‍ ശീലമാവുകയും , അക്ഷര പിശകുകള്‍ ഗണ്യമായി കുറയുകയും ചെയ്തു . അത് ഗുണം . ദോഷം,  എന്ത് കൊണ്ട് സ്വന്തം ബ്ലോഗ്‌ ആയികൂടാ എന്ന ദുരാഗ്രഹം പിടിപെട്ടു .

അങ്ങനെ ബ്ലോഗ്‌ തുടങ്ങി . ആദ്യ പോസ്റ്റ്‌ ഈ ബ്ലോഗ്‌ തുടങ്ങാന്‍ കാരണമായ ചര്‍ച്ച തന്നെ ആകട്ടെ എന്നും തീരുമാനിച്ചു . ഇത്രയും പറഞ്ഞത് എല്ലാത്തിനും ഒരു തുടക്കം വേണമല്ലോ എന്ന വി കെ എന്‍ സിദ്ധാന്തം മുന്‍നിറുത്തിയാണ് . ഇനി വിഷയത്തിലേക്ക് നേരെ കടക്കാം

ഞാനും കാളിദാസനും തമ്മിലെ ചര്‍ച്ച തുടങ്ങുന്നത് ,ഡല്‍ഹി ബലാത്സംഗം - കൊലപാതകം കേസ്സില്‍ അരുന്ധതി റോയി ആ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിന് മേല്‍.
അരുന്ധതി  റോയി ആ പെണ്‍കുട്ടി  മിഡില്‍ ക്ലാസ്സും പ്രതികള്‍  താഴ്ന്ന ജാതി (സമൂഹത്തിന്‍റെ - പച്ചക്കറി വില്‍പ്പന , ജിം ഇന്‍സ്ട്രക്ക്റ്റര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്ന ആളുകള്‍ ) ആയതു കൊണ്ടാണ് കേസ്സിന് ഇത്രയും ശ്രദ്ധ കിട്ടുന്നത് ,എന്നും താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികള്‍ക്ക് നീതി അന്യമാണ് എന്ന് അര്‍ഥം വെച്ച് ജാതി കാര്‍ഡ് ഇറക്കി. കാളിദാസനെ  പോലെ എല്ലാം ജാതി കണ്ണാടി വെച്ച് മാത്രം കാണുന്ന ആളുകള്‍ ഏറെയുണ്ട് ഇന്ത്യയില്‍ എന്നും അവര്‍ ഈ വിഷയത്തില്‍ വ്യക്തമായ ജാതി യുടെ നിറം കൊടുക്കും എന്നും അരുന്ധതി റോയിയെ പോലെ സമയ പരീക്ഷണം കഴിഞ്ഞ ഒരു പ്രശംസാ പ്രാര്‍ത്ഥിക്ക് നല്ലത് പോലെ അറിയാം . കാളിദാസന്മാര്‍ തന്‍റെ  അഭിപ്രായങ്ങള്‍ ഏറ്റെടുക്കും  , അതില്‍ ജാതി കലര്‍ത്തി കയ്യടിക്കും - അവര്‍ വിചാരിച്ചത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു . കാളിദാസന്‍ പ്രശനത്തില്‍ നല്ല അസലായി ജാതി കലര്‍ത്തി . ഇടയ്ക്ക് ഒന്ന് പറയട്ടെ ; പറയുന്നത് ഔചിത്യമില്ലായ്മ ( തനി മലയാളത്തില്‍ പോക്ക്രിത്തരം ) ആണ് എന്ന് അറിയാവുന്ന അരുന്ധതി തന്‍റെ അഭിപ്രായം പറഞ്ഞു തുടങ്ങുന്നത് തന്നെ ക്ഷമാപണ പൂര്‍വ്വമാണ്‌ . അഭിപ്രായം പറഞ്ഞ് പതിനഞ്ചു മാത്രകളുടെ മാധ്യമ  ശ്രദ്ധ തന്‍റെ മേലേക്ക് ആകര്‍ഷിച്ച ശേഷം പതിവ് പോലെ അടുത്ത  മേച്ചില്‍പ്പുറം ആല്ലെങ്കില്‍  വിവാദം തേടി അവര്‍ അവരുടെ പാട്ടിനു പോവുകയും ചെയ്തു

കാളിദാസന്‍ ഒരു പടി കൂടി മുന്നോട്ടു പോയി ഡല്‍ഹിയിലെ ആ നിര്‍ഭാഗ്യ  സമ്പത്ത്  /സ്വാധീനം ഇതൊക്കെയുള്ള  കുടുമ്പത്തില്‍ ജനിച്ച കുട്ടിയാണ്  എന്നും , ഈ കുറ്റ കൃത്യത്തിന്   എതിരെ പ്രതികരിച്ചവര്‍ മുഴുവന്‍ വരേണ്യ വര്‍ഗ്ഗം (അതെന്തു വര്‍ഗ്ഗം കാളി ?) ആണെന്നും കൂടി പറഞ്ഞു കയ്യടിച്ചു. ഇതിനാണ് ഞാന്‍ പ്രതികരിച്ചു തുടങ്ങിയത്  . അവിടെയാണ് സംവാദം  തുടങ്ങുന്നതും  .
കാളിദാസന്‍ പറയുന്നത് തെറ്റാണ് ,  ആ പെണ്‍കുട്ടി സമ്പന്ന   അല്ല , അരുന്ധതി റോയി പറഞ്ഞത് ജാതി കാര്‍ഡ് കളിച്ചുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ് എന്നുള്ള എന്‍റെ അഭിപ്രായങ്ങള്‍ ഞാന്‍ അവിടെ പറഞ്ഞു . ഇത്തരം ജാതി വെറി പിടിച്ച അഭിപ്രായങ്ങള്‍  ഈ മൃഗീയമായ കുറ്റ  കൃത്യത്തില്‍ ഇപ്പോള്‍ നില്‍ക്കുന്ന ഫോക്കസ് തിരിച്ചു വിടാന്‍ മാത്രമേ ഉപകരിക്കു എന്നും ഞാന്‍ കൂട്ടി ചേര്‍ത്തു .അതിനു കാളിദാസന്‍ മറുപടി നല്‍കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ 29 രൂപ വരുമാനം  ഉള്ളവര്‍ ഒക്കെ സമ്പന്നര്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട് അത് കൊണ്ട് ആ പെണ്‍കുട്ടി സമ്പന്ന തന്നെ എന്നാണ് .
കാളിദാസന്‍റെ  നിലവാരം വെച്ച് ഈ പറഞ്ഞത് കാളിദാസന്  തമാശയാകില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അത് അങ്ങനെ അല്ല കാളിദാസാ എന്ന് ഞാനും പറഞ്ഞു . വാദം മുറുകിയപ്പോള്‍ കാളി നിലപാട് മാറ്റി . താന്‍ ആ പെണ്‍കുട്ടി സമ്പന്ന /സ്വാധീനം ഉള്ളയാള്‍  ആണ് എന്ന് പറഞ്ഞിട്ടേ ഇല്ല എന്നായി . 29 രൂപ കേസ് ചൂണ്ടി കാണിച്ചപ്പോള്‍  വിഷമിച്ചാണെങ്കിലും കാളിദാസന്‍ ആദ്യ നിലപാടിലേക്ക്   തിരികെ വന്നു (ഏറ്റവും ഒടുവില്‍ വീണ്ടും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയാന്‍ ഇടയ്ക്കിടെ ശ്രമിച്ചു കൊണ്ടിരിക്കുന്നു  ). 

പിന്നെയുള്ള   കാളിദാസന്‍റെ   വാദം സ്വന്തമായി ഒരു രൂപ സമ്പാദ്യം ഇല്ലാത്ത മഹാത്മാ ഗാന്ധി , മദര്‍ തെരേസ്സ   എന്നിവര്‍ക്ക് ഇന്ത്യയില്‍  ഭയങ്കര സ്വാധീനം ആയിരുന്നു എന്നായി.   മരിച്ച പെണ്‍കുട്ടിക്കും അവരുടെ അതെ അളവില്‍  സ്വാധീനം ഉണ്ടെന്നു സാരം. അല്ലെങ്കില്‍ ആ പെണ്‍കുട്ടിയെയും ആ കുട്ടിയുടെ കുടുമ്പത്തിന്റെ സമ്പത്ത് /സ്വാധീനം എന്നിവയെ കുറിച്ച് പറയുമ്പോള്‍ മഹാത്മാ ഗാന്ധി, മദര്‍ തെരേസ എന്നിവര്‍ കടന്നു വരേണ്ട കാര്യമില്ലല്ലോ . ഈ കമ്പാരിസന്‍ വിവരക്കേടാണ് എന്ന് കാളിദാസനെ പറഞ്ഞു മനസിലാക്കാന്‍ പറ്റില്ല. കാരണം വിവരക്കേട് പറയുന്നവര്‍ അത് സമ്മതിച്ച്  തരുക പതിവില്ലല്ലോ .  അത് കൊണ്ട് ആ  വിഫല  ശ്രമത്തിനു പകരം സ്വാധീനം എന്നത്  പണത്തിന്‍റെ  കളി തന്നെയാണ് എന്നതിന് ഉദാഹരണമായി മഹാത്മാ ഗാന്ധിയെ ദരിദ്രന്‍ ആക്കി നിറുത്താന്‍ ഇന്ത്യ ചിലവാക്കിയ കോടികളുടെ കഥയും , മദര്‍ ഒന്ന് കൈ ഞൊടിച്ചാല്‍  ലോകത്തിന്‍റെ   പല ഭാഗത്ത് നിന്നും വന്നു വീണിരുന്ന  ലക്ഷക്കണക്കിന് ഡോള റുകളുടെ   കാര്യവും ഞാന്‍ പറഞ്ഞു .  അതോടെ കാളിദാസന്‍ ഗാന്ധിയെയും  തെരേസ്സയെയും ഉപേക്ഷിച്ചു


വാദങ്ങള്‍ ഓരോന്നായി പാളിയപ്പോള്‍ കാളിദാസന്‍റെ അടുത്ത  ശ്രമം എന്നെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടുത്തി ബ്രാന്‍ഡ് ചെയ്യാന്‍ വേണ്ടിയായി. കാരണം സ്വന്തം വാദങ്ങള്‍ പൊളിയുമ്പോള്‍ സത്യം പറയുന്നവനെ ഒരു പ്രത്യേക വിഭാഗം ആക്കി ബ്രാന്‍ഡ് ചെയ്യുന്നതാണല്ലോ ഇന്നത്തെ ഒരു രിതി  . വരേണ്യതയുടെ വ്യക്താവ് , സമ്പന്നന്‍ , ബ്രാഹ്മണന്‍ , നായര്‍ , അവര്‍ണ്ണരില്‍   പിന്നോക്കം നില്‍ക്കുന്നവന്‍ , സവര്‍ണ്ണ ഫാസിസ്റ്റ് ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവന്‍ , ഉമ്മന്‍ ചാണ്ടിയുടെ ആള്‍ , സോണിയാ ഗാന്ധിയുടെ ആള്‍, നരേന്ദ്ര മോഡിയുടെ ആള്‍ അങ്ങനെ  പല ബ്രാന്‍ഡുകള്‍ കാളിദാസന്‍ ഇതുവരെ എന്‍റെ മേല്‍ ഒട്ടിക്കാന്‍ ശ്രമിച്ച്  കഴിഞ്ഞു   (നിലപാടുകളിലോ സ്ഥിരത ഇല്ല. എന്നാല്‍ ഒരുത്തനെ ബ്രാന്‍ഡ്  ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എങ്കിലും   അതിന് ഉപയോഗിക്കുന്ന ബ്രാണ്ടുകളില്‍ എങ്കിലും സ്ഥിരത വേണം എന്ന് അറിയാന്‍ ചുരുങ്ങിയ   സാമാന്യബോധം ഉള്ളവര്‍ക്കല്ലേ  പറ്റു   ? )  അതും ഒന്നും നടന്നില്ല . ഒടുവില്‍ കാളിദാസന്‍റെ ആത്മശാന്തിക്കു മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു ബ്രാന്‍ഡ് കാളിദാസന്‍ ചൂണ്ടി കാണിച്ചാല്‍ മതി , ഞാന്‍ അതാണ് എന്ന് സമ്മതിച്ചു തരാം എന്ന് എനിക്ക് പറയേണ്ടി വന്നു. പാവം , എന്നെ ബ്രാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ എങ്ങാനും മരിച്ചു പോയാല്‍ , ഗതി കിട്ടാതെ അലയും. എന്തിനാ നമ്മളായിട്ട് വെറുതെ ?

കാളിദാസന്‍ അടുത്ത പടി കയറിയത്  ഇന്ത്യയില്‍ പിന്നോക്ക വിഭാഗങ്ങള്‍  അനുഭവിക്കുന്ന ചൂഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ്   ( അരുന്ധതി  റോയിയോ താനോ ജാതി പറഞ്ഞില്ല  എന്നായിരുന്നു ആദ്യ ഘട്ടത്തില്‍  വാദങ്ങള്‍ പാളിയപ്പോഴും , ഇടയ്ക്കും ഒക്കെ ഉള്ള വാദം ). ശരി ഇനി സംവാദം ആ വഴിക്ക്  തിരിയാന്‍ ആണെങ്കില്‍ അങ്ങനെ എന്ന് കരുതി  ഞാന്‍ ഒന്ന് രണ്ട് വസ്തുതകള്‍  ചൂണ്ടിക്കാട്ടി
1) ഇന്ത്യയില്‍ ഉള്ളവന്‍ (അധികാരം/പണം/സ്വാധീനം )  , ഇല്ലാത്തവന്‍ എന്നീ രണ്ടു ജാതികള്‍ മാത്രമേ നീതി- നീതി നിഷേധം ഈ കാര്യത്തില്‍ ഉള്ളു .
ഉദാഹരണമായി കുറെ കേസുകള്‍ ചൂണ്ടി കാട്ടുകയും ചെയ്തു . പിന്നെ ഇരയുടെയും , വേട്ടക്കാരന്‍റെയും   ജാതി നോക്കിയല്ല  സാധാരണക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഇറങ്ങുന്നത് എന്നതിന് ഉദാഹരണമായി ജെസ്സിക്ക ലാല്‍ കേസും . ജെസീകാ ലാല്‍ കേസ്സില്‍ യാതൊരു പ്രതിഷേധവും ഇന്ത്യയില്‍ നടന്നിട്ടില്ല എന്നതായിരുന്നു കാളിദാസന്‍റെ മറുവാദം -  വിവരക്കേട്, അറിവില്ലായ്മ ഇതൊന്നും ഒരു  കുറ്റമല്ല പക്ഷെ അത് തനിക്കു അലങ്കാരം ആണ് എന്ന മട്ടില്‍ കാളിദാസന്‍മാര്‍ നടന്നു തുടങ്ങിയാല്‍ കാണുന്നവര്‍ക്ക് കഷ്ടം എന്നേ പറയാന്‍ സാധിക്കു. ഞാന്‍ അത് പറഞ്ഞു
2) അടുതതതായി ഞാന്‍ ചൂണ്ടികാട്ടിയത്   ഇന്ത്യയില്‍ നടക്കുന്ന പിന്നോക്ക വിഭാഗ ചൂഷണത്തിന്‍റെ രണ്ട്  പ്രധാന കാരണങ്ങള്‍ ആയിരുന്നു.
  • ഒന്ന് ചൂഷണത്തിന്‍റെ  ഇരകള്‍ നീതിക്ക് വേണ്ടി  കോടതിയില്‍ എത്തുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ പ്രതികളുടെ മേല്‍ ചാര്‍ത്തി അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന തത്പര കക്ഷികള്‍ .ഇവിടെ പ്രതികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല  അവരെ രക്ഷിക്കാന്‍ ഉള്ള ശ്രമം നടക്കുന്നത് .മറിച്ച്  പ്രതികള്‍ അധികാരം/പണം/സ്വാധീനം എന്നിവ ഉള്ളവരാണോ എന്ന് മാത്രം നോക്കിയാണ് .
  • രണ്ടാമത്തെ കാരണം ചൂഷണം  ചൂഷണമാണ് എന്ന് തിരിച്ചറിയാനുള്ള  വിദ്യാഭ്യാസം , ലോകപരിചയം ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത്. (പ്രതികള്‍ക്ക് മേല്‍ ശക്തമായ വകുപ്പുകള്‍ ചാര്‍ജ് ചെയ്യാന്‍ വകുപ്പുണ്ട് എന്ന് തിരിച്ചറിയാനുള്ള ലോകപരിചയം/ വിദ്യാഭ്യാസം ഇതൊന്നും  ഇരകള്‍ക്ക് ഇല്ലാതെ പോകുന്നത്  ഉദാഹരണം )
ഇവിടെ ഇരകള്‍ക്ക്  വിദ്യാഭ്യാസം, ലോകപരിചയം എന്നിവ ഇല്ലാതെ പോകുന്നതിന്‍റെ കാരണവും  ഞാന്‍ പറഞ്ഞു :
നമ്മുടെ നാട്ടില്‍ വ്യത്യസ്ത ജന വിഭാഗത്തിന്‍റെ ഉന്നമനത്തിനായി നിയമ അതതു വിഭാഗങ്ങളില്‍ സാമ്പത്തികമായും ,സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തില്‍ മുന്നോക്കം കൊണ്ടുവരാന്‍ വ്യക്തമായ അവകാശങ്ങള്‍/ അനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട് . പക്ഷെ ഈ അവകാശങ്ങള്‍/ആനുകൂല്യങ്ങള്‍ സാമ്പത്തികം , സാമൂഹികം ഈ നിലകളില്‍ പിന്നോക്കം നില്‍ക്കുന്നവരില്‍ പൂര്‍ണ്ണമായി എത്തുവാന്‍ അനുവദിക്കാതെ , അതാതു വിഭാഗത്തിലെ തന്നെ സമ്പന്നര്‍ അവകാശങ്ങളുടെ പേരില്‍  കയ്യിട്ടു  വാരുന്നു . ഫലമോ ?  ഓരോ വിഭാഗത്തിലെയും സമ്പന്നര്‍ കുടുതല്‍ മുന്നോട്ടും ദരിദ്രര്‍ കൂടുതല്‍ പിന്നോട്ടും പോകുന്നു. ചൂഷണം തുടരുന്നു

ഇത്രത്തോളം  ആയപ്പോഴേക്കും കാളിദാസന് നില തെറ്റുകയും ഉള്ളിലെ വിഷം മൊത്തമായി പുറത്തു വരുകയും ചെയ്തു .
"ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിച്ച അവകാശം  ഞങ്ങള്‍ കയ്യിട്ടു വാരും . അത് ഹര്‍ഷവര്‍ദ്ധന്  സഹിക്കാന്‍ വയ്യെങ്കില്‍ പോയി കേസ് കൊട്" എന്നായി ലൈന്‍

ഓരോ  വിഭാഗത്തിലെയും സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന് ഞാന്‍ ഒരു ഉദാഹരണം പറഞ്ഞിരുന്നു
അത് ഇതാണ് :
"സാമ്പത്തിക  മാനദണ്ഡം ആക്കണ്ട എന്ന് കാളിദാസന്‍ പറയുന്നതിന് പിന്നിലെ വികാരം ഞാന്‍ മനസിലാക്കുന്നു. വര്‍ഷം 12 ലക്ഷം രൂപ വരുമാനം ഉള്ള കാളിദാസന്‍ (ഉദാഹരണമാണ്   ., കഥാപാത്രങ്ങള്‍, മാര്‍ക്ക്‌ , തുക ഇതൊക്കെ സങ്കല്‍പികം) സ്വന്തം മകനെ ഉഗ്രന്‍ ട്യൂഷന് വിട്ട്  അവന്  തട്ടി മുട്ടി മുന്നൂറ് മാര്‍ക്ക് കിട്ടുന്നു. കാളിദാസന്‍റെ മകന്‍ പഠിക്കുന്നത് മോശമല്ലാത്ത കോണ്‍വെന്റില് . ഇനി കാളിദാസന്റെ അതേ  ജാതിയില്‍ ഉള്ള വെറും ദാസന്‍ , പണി മുന്‍സിപാലിറ്റിയില്‍  . വാര്‍ഷിക വരുമാനം - അങ്ങനെ എഴുതാന്‍ വേണ്ടി ഒന്നും ഇല്ല. വെറും ദാസന്‍റെ  മകന്‍ ട്യൂഷന്‍ ഇല്ലാതെ പഠിച്ച് 260 മാര്‍ക്ക് വാങ്ങുന്നു. സംവരണ സീറ്റില്‍ കാളിദാസന്‍റെ  മകനും വെറും ദാസന്‍റെ  മകനും പരിഗണിക്കപ്പെടുന്നു. കുറഞ്ഞ മാര്‍ക്കിന്‍റെ  പേരില്‍ വേറെ ഗതിയില്ലാത്ത വെറും ദാസന്‍റെ  മകന്‍ തള്ളപ്പെടുന്നു. വേണമെങ്കില്‍ സ്വാശ്രയം നടത്താവുന്ന കാളിദാസന്‍റെ മകന്‍ സര്‍ക്കാര്‍ കോളേജില്‍ കയറുന്നു. "
അതിനു കാളിദാസന്‍ പ്രതികരിച്ചത് ഇങ്ങനെ :
>> ദാസനും കുടുംബവും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ 80 % വരുന്ന സമൂഹത്തിലെ മനുഷ്യരുടെ അവകാശങ്ങള്‍ കയ്യിട്ടു വാരിയില്ലേ? എന്തേ അത് അനീതി ആണെന്ന് അന്നൊന്നും തോന്നാതിരുന്നത്? അന്ന് മൊത്തമായി കയ്യിട്ടു വരിയല്ലോ. ഇപ്പോള്‍  കാളിദാസന്‍മാര്‍ 50% മാത്രമേ കയ്യിട്ടു വാരുന്നുള്ളു. അതങ്ങ് സഹിച്ചേക്ക്. അല്ലാതെ വേറെ വഴിയില്ല.<<
ഉള്ളിലെ വിഷം മുഴുവനായി തുപ്പി എന്ന് മാത്രമല്ല കാളിദാസന്മാര്‍ ചെയ്യുന്ന കയ്യിട്ടുവാരല്‍ പാവം ദാസന്മാരുടെ തലയില്‍ കെട്ടി വെയ്ക്കാനുള്ള ശ്രമവും

 ഇതാണ് സത്യം.   35000 രൂപ മാസ വരുമാനം ഉള്ള കാളിദാസന്മാര്‍ ( വീണ്ടും ഉദാഹരണം മാത്രം ) പാവം ദാസന്മാര്‍ (ജാതി സര്‍ട്ടിഫിക്കറ്റ് കാളിദാസന്‍റെ സ്വജാതി എന്ന് പറയുന്ന, 30 രൂപ തികച്ചു കിട്ടാത്ത ) സമൂഹത്തില്‍ മുന്നോട്ടു വരണം എന്ന് കരുതി നിയമം അവര്‍ക്ക് നല്‍കുന്ന  അവകാശങ്ങളില്‍ കയ്യിട്ടു വാരും. എന്നിട്ട് പാവം ദാസനെയും അവന്‍റെ കുടുമ്പത്തെയും നിത്യമായി ഇരുട്ടില്‍ തന്നെ തള്ളി ഇടും. അതും പോരാഞ്ഞ്  പാവം ദാസന്‍ ഇരുട്ടില്‍ കിടക്കുന്നതിന്‍റെ ഉത്തരവാദിത്വം വഴിയെ പോകുന്ന  എതവന്‍റെ യെങ്കിലും തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിച്ചു  ദാസന് വേണ്ടി കാളിദാസന്മാര്‍ കണ്ണുനീര്‍ ഒഴുക്കുകയും ചെയ്യും .
ഈ സത്യങ്ങള്‍ ഹര്‍ഷവര്‍ദ്ധന്‍ വിളിച്ച് പറഞ്ഞാല്‍ കാളിദാസന്മാര്‍  ഹര്‍ഷവര്‍ദ്ധനെ ബ്രാഡ് ചെയ്യാന്‍ ശ്രമിക്കുന്നു, കലി  തുള്ളുന്നു, കേസ് കൊട് എന്ന് വെല്ലു വിളിക്കുന്നു.
പരിതാപകരം തന്നെ കാളിദാസാ ഈ കൈകാലിട്ടടി എന്നല്ലാതെ  എന്ത് പറയാന്‍. ഞാന്‍ അത് അവിടെ പറഞ്ഞു

കാളിദാസന്മാരുടെ ശാസ്ത്രം വളരെ ലളിതമാണ്

  • സ്വന്തം വിഭാഗം എന്ന് അവര്‍ അവകാശപ്പെട്ടുന്ന ആളുകളെ തന്നെ ചൂഷണം ചെയ്തു ജീവിക്കുക.
  • സ്വന്തം വിഭാഗത്തില്‍ ഉള്ള , സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങളില്‍ കയ്യിട്ട്  വാരി അര്‍ഹതപ്പെട്ടവരില്‍ ആ അവകാശങ്ങള്‍  ഒരിക്കലും പൂര്‍ണ്ണമായി  എത്താതിരിക്കാന്‍ ശ്രദ്ധിക്കുക . അവകാശങ്ങള്‍ ഒക്കെ വിദേശത്ത്  ജോലിയുള്ള കാളിദാസനും (വീണ്ടും വെറും ഉദാഹരണം ) മക്കളും കയ്യടക്കും. വിദേശത്തു പണി പോയാലും നാട്ടില്‍ ഒരു ഉറപ്പു വേണമല്ലോ . ഈ കയ്യിട്ടു വാരലില്‍ സംഭവിക്കുന്നത്‌ സമ്പന്നരായ കാളിദാസന്മാര്‍ ജനിച്ച അതേ  വിഭാഗത്തിലെ പാവപ്പെട്ടവര്‍ അവരുടെ അവകാശങ്ങള്‍  കിട്ടതെ  എന്നും പാവപ്പെട്ടവര്‍/ പിന്നോക്കക്കാര്‍ ഇതൊക്കെയായി  തുടരും . സ്വദേശത്തും, വിദേശത്തും ഇത്തരം കയ്യിട്ടു വാരികള്‍ ആയ ഒരു പിടി സമ്പന്ന  കാളിമാര്‍ ഉണ്ടാകുമ്പോള്‍ നാട്ടില്‍ അവരുടെ അതെ വിഭാഗത്തില്‍പ്പെട്ട  ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ പിന്നോക്കമായി തന്നെ തുടരുന്നു.  എണ്ണി  ചുട്ട അപ്പം പോലെ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ   സീറ്റുകള്‍, ജോലിയിലെ  ഒഴിവുകള്‍ ഇതൊക്കെ പണം കൊടുത്ത് വാങ്ങുന്ന മികച്ച ട്യൂഷന്‍ , സ്വാധീനം, കൈകൂലി എന്നിവയുടെ പുറമേ പാവങ്ങള്‍ക്ക് കിട്ടേണ്ട സംവരണം എന്ന അവകാശത്തില്‍ കൂടി  കയ്യിട്ടു വാരി   സമ്പന്നരായ കാളിദാസന്മാര്‍ അവരുടെ മക്കള്‍ എന്നിവര്‍ സ്വന്തമാക്കുന്നു . പാവങ്ങള്‍ അപ്പോഴും ഇരുട്ടില്‍ തന്നെ . 
  • ഈ ചെയ്യുന്ന ദ്രോഹങ്ങള്‍ പോരാഞ്ഞ് കാളിദാസന്മാര്‍ അവര്‍ കാരണം ഇരുട്ടില്‍ കിടക്കുന്ന പാവങ്ങളുടെ മനസ്സില്‍ ആ പാവങ്ങളുടെ  ദുരവസ്ഥക്ക് കാരണം  മറ്റാരെങ്കിലും ആണ്  എന്ന വിഷവും കുത്തി വെയ്ക്കുന്നു. അത് കാളിദാസന്മാര്‍ എന്ന മനുഷ്യ പരാദങ്ങളുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ് . കാരണം ചൂഷണം നടക്കുന്നതിന്‍റെ മൂല കാരണം  കാളിദാസന്മാര്‍ ആണ് എന്ന് പാവങ്ങള്‍ തിരിച്ചറിഞ്ഞാല്‍, കാളിദാസന്മാര്‍ പിന്നെ ആരുടെ ചോര കുടിക്കും ? ചോര കുടി നില്‍ക്കുന്നത് പോട്ടെ എന്ന് വെക്കാം .പക്ഷെ ചൂഷണം നിന്ന് , സ്വന്തം ജാതിയിലെ പാവപ്പെട്ടവര്‍ വിദ്യാഭ്യാസം, ലോക പരിചയം , ജോലി ഇതൊക്കെ  മുന്നോട്ടു  വന്നാല്‍ ലക്ഷങ്ങള്‍ വരുമാനമുള്ള കാളിദാസന്‍റെ (അഗൈന്‍ ജസ്റ്റ്‌ ഉദാഹരണ്‍ ) മക്കളുടെ ഒപ്പം , സ്വജാതിയില്‍പ്പെട്ട (സര്‍ട്ടിഫിക്കറ്റ് പ്രകാരം ) ,  മുപ്പതു രൂപ വരുമാനം ഇല്ലാത്ത സദാ ദാസന്‍റെ  മക്കള്‍  പൊതു വേദിയില്‍ കസേര വലിച്ചിട്ടു ഇരിക്കില്ലേ ? അത് അനുവദിക്കാന്‍ പാടുണ്ടോ ? ഇതാണ് വെറിയായി കാളിദാസന്മാരെ എന്നും അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം . അത് എന്‍റെ ഉദാഹരണത്തിനുള്ള പ്രതികരണത്തിലൂടെ കാളിദാസന്‍ തന്നെ വ്യക്തമാക്കിയതാണ് .  അപ്പോള്‍ പാവം ദാസന്മാരെ എന്നും പറ്റിച്ച്  , അവരുടെ മനസ്സില്‍ വിഷം കുത്തി വെച്ച് മയക്കി കിടത്തുക. അതിനു ഏറ്റവും നല്ല  മാര്‍ഗ്ഗം മറ്റുള്ള ജാതിക്കാരെ ശത്രുക്കളായി ചിത്രീകരിച്ചു പാവം ദാസന്മാരുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതാണ്. തങ്ങള്‍ ചെയ്യുന്ന ചൂഷണം മറച്ച് , മനസുകളില്‍ വിഷം കുത്തി വെച്ച്   പാവങ്ങളെ  കൊണ്ട് ആയുധം എടുപ്പിച്ച് , വീഴുന്ന ചോര നക്കി കുടിക്കുക എന്ന നയം.
പക്ഷെ പ്രശ്നം പറ്റുന്നത് ഹര്‍ഷവര്‍ദ്ധന്‍ സത്യം വിളിച്ചു പറയുമ്പോള്‍ ആണ് . അപ്പോള്‍ കാളിദാസന്മാര്‍ക്ക് വിറളി പിടിക്കും. ഉള്ളിലെ വിഷം മുഴുവനായി പുറത്തു വരും "ഞങ്ങളുടെ ആളുകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യത്തില്‍ ഞങ്ങള്‍ കയ്യിട്ടു വാരും. അത് ചോദിയ്ക്കാന്‍ നീ ആര്? നിനക്ക് സഹിക്കുന്നില്ലെങ്കില്‍ പോയി കേസ് കൊട്" എന്നൊക്കെ ചീറ്റും
പക്ഷെ എങ്ങനെയൊക്കെ ചീറ്റിയാലും, എന്ത് അമര്‍ഷം കാണിച്ചാലും  സത്യങ്ങള്‍ കള്ളങ്ങള്‍ അവുകയില്ലല്ലോ .

പറഞ്ഞ്  അവസാനിപ്പിക്കും മുന്‍പ് ഒരു കാര്യം കൂടി പറയേണ്ടതുണ്ട് . ചര്‍ച്ച നീണ്ടപ്പോള്‍ വാദങ്ങള്‍ എല്ലാം പാളിയ  കാളിദാസന്‍ സ്വന്തം നിലപാടുകള്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇതൊക്കെ ഒരുപാട് തവണ മാറ്റി പറഞ്ഞു . ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ  എനിക്ക് നേരെ അമര്‍ഷം പ്രകടിപ്പിക്കുന്നു, ചീറ്റുന്നു .  എന്‍റെ  നിലാപാടുകള്‍ ഇപ്പോഴും ചര്‍ച്ച തുടങ്ങിയ  സമയത്ത് ഉള്ളത് തന്നെ . ഉള്ള കാര്യം പറഞ്ഞാല്‍ പിന്നെ അത് മാറ്റി പറയേണ്ടി വരില്ലലോ
എന്‍റെ നിലപാടുകള്‍ പ്രധാനമായും മൂന്ന് (ചര്‍ച്ച തുടങ്ങിയപ്പോഴും, പുരോഗമിച്ചപ്പോഴും , ഇപ്പോള്‍ എത്തി നില്‍ക്കുന്ന ദിശയിലും ഇവ ഒരിക്കല്‍ പോലും മാറിയിട്ടില്ല )
1) അരുന്ധതി റോയ് ദല്‍ഹി സംഭവത്തില്‍ പറഞ്ഞ അഭിപ്രായം ജാതി കാര്‍ഡ് കളിച്ചു കയ്യടി നേടാനുള്ള ഒരു അടവ് മാത്രം ആയിരുന്നു . അരുന്ധതി റോയിയുടെ  വാക്കുകളില്‍ കൂടുതല്‍ ജാതി നിറം കലര്‍ത്തിയത് കാളി ദാസന്‍ ആണ്
2) ഡല്‍ഹിയിലെ പെണ്‍കുട്ടി കാളിദാസന്‍ പറയുന്നത് പോലെ സമ്പത്ത്/ സ്വാധീനം ഉള്ള കുടുമ്പത്തില്‍ നിന്നും അല്ല.
3) ഇന്ത്യയില്‍ ജാതി രണ്ടേ ഉള്ളു . ഉള്ളവന്‍ (അധികാരം/ സ്വാധീനം/പണം) എന്നാ ഒരു ജാതി. ഇല്ലാത്തവന്‍ എന്ന രണ്ടാം  ജാതി . ഈ ജാതികള്‍ അടിസ്ഥാനമാക്കിയാണ്  നീതി- നീതി നിഷേധം എന്നിവ ഈ രാജ്യത്ത് നടക്കുന്നത്. അല്ലാതെ സര്‍ട്ടിഫിക്കറ്റ് ജാതി നോക്കിയല്ല.
തുടര്‍ന്നുള്ള സംവാദത്തില്‍ ദളിത്‌ ചൂഷണം , സംവരണം  ഇതൊക്കെ വിഷയമാക്കി  കൊണ്ട് വന്ന് സ്വന്തം പോസ്റ്റിലും അഭിപ്രായങ്ങളിലുമായി പറഞ്ഞ  മണ്ടത്തരങ്ങള്‍ മറയ്ക്കാന്‍ ശ്രമിച്ചത് കാളിദാസന്‍ ആയിരുന്നു. ഓരോ വിഷയത്തിലും വ്യക്തമായ മറുപടികള്‍ ഞാന്‍ കൊടുക്കുകയും ചെയ്തു. തൊട്ടു മുന്നേ പറഞ്ഞ മണ്ടത്തരം മറയ്ക്കാന്‍ ഓരോ വിഷയം കാളിദാസന്‍ പുതിയതായി കൊണ്ട് വന്നപ്പോഴും  അവയില്‍ എല്ലാം ഒരു സമാനത മാത്രം, ഉണ്ടായിരുന്നു. ഓരോന്നിലും കാളിദാസന്‍  സൗകര്യം പോലെ നിലപാട് (മാറ്റും  ഉദാഹരണത്തിന് ആദ്യം അയാള്‍ പറഞ്ഞു സംവരണത്തിന് സാമ്പത്തികം ഒരു മാനദണ്ഡം ആകേണ്ട  കാര്യമില്ല എന്ന്. തുടര്‍ന്ന് അത് ക്രീമി  ലയര്‍ അനുസരിച്ച് വേണമെങ്കില്‍ ആയിക്കോ എന്നായി. പിന്നെ വീണ്ടും സമുദായം അനുസരിച്ച് മാത്രം മതി എന്ന് പറഞ്ഞു. ഒടുക്കം ഒരു തരത്തിലും സ്വന്തം വാദങ്ങള്‍ സ്ഥാപിക്കാന്‍ പറ്റില്ല എന്ന് വന്നപ്പോള്‍ കലി കയറി "ഞങ്ങളുടെ ആളുകള്‍ക്ക് അനുവദിക്കപ്പെട്ട അവകാശങ്ങളില്‍ ഞങ്ങള്‍ കയ്യിട്ടു വാരും  . അതിനെ ചോദ്യം ചെയ്യാന്‍ നീ ആര് " എന്നതായി നയം ) . ഓരോ കാര്യത്തിനും വ്യക്തമായി നിലപാടുകള്‍ മാറ്റാതെ ഞാന്‍ ഇപ്പോഴും വാദം തുടരുന്നു .

 അല്‍പ്പം നന്മ ബാക്കിയുള്ള ആരുടേയും മനസ്സിനെ മരവിപ്പിക്കുന്ന ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇടയിലും ജാതി കളിക്കുന്ന വിഷ ജന്തുക്കള്‍  നമ്മുടെ നാടിന്‍റെ ശാപമാണ് എന്ന് ഞാന്‍ ഉറച്ച്  വിശ്വസിക്കുന്നത് കൊണ്ട് കൂടിയാണ് ഈ പോസ്റ്റ്‌ ഉണ്ടായത് .