Monday 21 January 2013

വി എസ് : കാലഹരണപ്പെട്ട ഒരു കോമാളി .

 90ന് മേല്‍ പ്രായമുള്ള ഒരു മനുഷ്യനെ കോമാളി എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ ? നിത്യവും ചിരിക്കാനുള്ള വക നല്‍കുന്ന ഒരാള്‍ക്ക്‌ 90 വയസു ആയി എന്ന് കരുതി അയാളെ മന്മദ റാസാ എന്ന് വിളിക്കാന്‍ സാധിക്കില്ലലോ .

പത്തു നാല്‍പതു കൊല്ലമായി ജനസേവനം തുടങ്ങിയിട്ട് എന്നാണ് വി എസ് അവകാശപ്പെടുന്നത്. ഈ സുദീര്‍ഘമായ  കാലത്തിനിടെ ധീരനായ പോരാളി എന്നൊക്കെ അദ്ദേഹം തന്നെ കാശ് മുടക്കി പതിപ്പിച്ചതാണോ എന്ന് സംശയം ബാക്കി നിറുത്തുന്ന ചില പോസ്റ്ററുകള്‍ വിശേഷിപ്പിക്കുന്ന വി എസ് ആകെ ചെയ്ത ഒരു നല്ല കാര്യം ഇന്ത്യ- ചൈന യുദ്ധ സമയത്ത് ഇന്ത്യയെ അനുകൂലിക്കുന്ന നാഷ്ണലിസ്റ്റ് നിലപാട് എടുത്തു എന്നതാണ്(കമ്മ്യൂണിസ്റ്റ് നമ്പൂതിരിയും മറ്റു പരിവാരങ്ങളും ആ കാലത്ത് ചൈനീസ് ഭാഷ പഠിക്കുകയായിരുന്നു ).

പാര്‍ട്ടി തീരുമാനത്തിനെ ധിക്കരിച്ച് എടുത്ത ഈ നിലപാടിന് ഒരു ഇന്ത്യക്കാരന്‍ വക സല്യൂട്ട് അര്‍ഹിക്കുന്നു. പക്ഷെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ, തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഈ ഒരു ധൈര്യം കാത്തു സൂക്ഷിക്കാന്‍ വി എസ്സിന് കഴിയാതെ പോയി. അതിന്‍റെ കാരണം മറ്റൊന്നുമല്ല . അധികാരം ഒരു മോഹമായി അദ്ദേഹത്തിന്‍റെ ഉള്ളില്‍ കടന്നു എന്നത് തന്നെ.

1996 ല്‍ എന്തായാലും മുഖ്യമന്ത്രി ആയിട്ടു തന്നെ ഭാക്കി കാര്യം എന്ന് ശപഥം  ചെയ്തു കളത്തില്‍ ഇറങ്ങിയപ്പോള്‍ ജന്മദേശമായ ആലപ്പുഴക്കാര്‍ തന്നെ ആ ശപഥം ടിച്ചു മടക്കി കയ്യില്‍ കൊടുത്തു .തോറ്റ കേസ് കെട്ടിന് എന്തായാലും മുഖ്യമന്ത്രി ആകാന്‍ ഒക്കില്ലല്ലോ   ,സുശീല ഗോപാലനെ മുഖ്യമന്ത്രി ആക്കാന്‍ ഇ എം എസ് ഉത്പെട്ട ഒരു സംഘം ആ കാലത്ത് ഒരു നീക്കം നടത്തി.  സുശീല ഗോപാലന്‍ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ ഭാവിയില്‍ രഹസ്യമായി കാണിച്ചു കുലങ്കര ചെന്ന് കാലു പിടിക്കാനുള്ള കാര്‍ഡിന്‍റെ ബലം കുറയും എന്ന  ഒരു ദീര്‍ഘ വീക്ഷണം ഉള്ളില്‍ മിന്നയതിനാല്‍ കാരണം ആ നീക്കത്തെ നയനാര്‍ എന്ന കാര്‍ഡ് ഇറക്കി  വി എസ്‌ വെട്ടി.

പിന്നത്തെ തവണ മാരാരിക്കുളത്ത് മത്സരിക്കാന്‍ ഉള്ള ചങ്കൂറ്റം എന്തായാലും വി എസ്സിന് ഉണ്ടായില്ല.തലവഴി മുണ്ടിട്ട്  പെട്ടിയും കിടക്കയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഏത് കുറ്റി  ചൂലിനെ നിറുത്തിയാലും ജയിപ്പിക്കുന്ന മലമ്പുഴയിലേക്ക് വണ്ടി  കയറി ഈ തളരാത്ത പോരാളി.( സ്വന്തം ജന്മ നാട്ടില്‍ തിരഞ്ഞടുപ്പിനെ നേരിടാന്‍ ധൈര്യമില്ലാത്ത ഇദ്ദേഹം ശക്തമായ ജന പിന്തുണ ഉള്ള ആളാണ് എന്ന് സ്വന്തം ചിലവില്‍ പോസ്റ്റര്‍ അദീക്കുമ്പൊഴും അതും വിശ്വസിക്കാന്‍ ഈ നാട്ടില്‍ കുറച്ചു പേര്‍ ഉണ്ട് എന്നതാണ് പരിതാപകരം )

അത്തവണ  ജയിച്ചു(പക്ഷെ തൊട്ടു മുന്‍പ് അവിടെ ജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇന്നോളം കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ് ) പക്ഷെ പാര്‍ട്ടി പ്രതിപക്ഷത്തായി. വി എസ് പ്രതിപക്ഷ നേതാവായി. പിന്നെ അങ്ങോട്ട്‌ സമരങ്ങളുടെ, പ്രഖ്യാപനങ്ങളുടെ  നാള്‍ വഴികള്‍ ആയിരുന്നു.

അവയില്‍ ചിലതും , അവയുടെ പരിണാമവും ഒന്ന് നോക്കാം 

1) നെല്‍ വയലുകള്‍ നികത്തി മറ്റു കൃഷികള്‍ ചെയ്യുന്നതിന് എതിരെ ആഞ്ഞ വാഴ വെട്ടു സമരം. വാഴയും വെട്ടി പിടിച്ചു, ഗന്ധമാദനം കൊണ്ട് പോകുന്ന ഹനുമാന്‍ പോസ്സില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ ഒക്കെ വന്നു. പക്ഷെ സമരം കൈ വിട്ടു പോയി ചീത്തവിളി ലാവിഷായി കിട്ടിയപ്പോള്‍ വിലകള്‍ നശിപ്പിക്കുന്നതിനു താന്‍ എതിരാണ് എന്ന് യാതൊരു ഉളുപ്പും ഇല്ലാതെ പുള്ളി പറയുകയും ചെയ്തു.
2) പീഡന കേസുകളുടെ എല്ലാം അപ്പോസ്തലന്‍ ആയി സ്വയം അങ്ങ് കയരീ നിയമിച്ചു. താ അങ്ങോട്ട്‌ അധികാരത്തില്‍ വന്നാല്‍ പിറ്റേ ദിവസം തന്നെ പീഡന കേസ്സിലെ പ്രതികളെ എല്ലാം കയ്യാമം വെച്ച് വഴിയിലൂടെ നടത്തും എന്ന് ശപഥം ചെയ്തു . ശപഥം ഫലം കാണുമോ എന്ന് അറിയാന്‍ ജനത്തിന്    ഒരല്‍പ്പം  കാത്തിരിക്കേണ്ടി വന്നു. അടുത്ത തവണ അദ്ദേഹം മുഖ്യമന്ത്രി ആകുന്നത്‌ വരെ. അടുത്ത തിരഞ്ഞെടുപ്പില്‍ വി എസ് മുഖ്യമന്ത്രി ആയി. സൂര്യനെല്ലി, കിളിരൂര്‍  , ഐസ് ക്രീം കേസുകളില്‍ ഉത്പെട്ട പ്രമുഖന്മാരുടെ രോമത്തില്‍ തൊടാന്‍ അങ്ങേര്‍ക്കു കഴിഞ്ഞില്ല അഭ്യന്തരം കോടിയേരിയുടെ കയ്യിലായിരുന്നു എന്ന് ന്യായം പറയാം. പക്ഷെ അപ്പോള്‍  സ്വന്തം ക്യാബിനെറ്റിലെ  ഒരു മന്ത്രിയെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ ഇയാള്‍ പിന്നെ ഇവിടുത്തെ പോരാളി എന്ന് ചോദിക്കേണ്ടി വരും .
കഴിഞ്ഞ കേസുകളില്‍ ഒരു പിന്നക്കും ചെയ്യാന്‍ പറ്റിയില്ല എന്നത് പോട്ടെ, ധീരനായ ഈ പോരാളി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കായംകുളം മുതല്‍ കാസര്‍കോട്‌ വരെ പീഡന മത്സരങ്ങള്‍ തന്നെ കേരളത്തില്‍  സംഘടിപ്പിക്കപ്പെട്ടു.
3) മൂന്നാര്‍ മലകള്‍ ജെ സി ബി യുമായി കയറിയതായിരുന്നു മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മുഖം മിനുക്കലിന്‍റെ ഭാഗമായിട്ട്   വി എസ് നടത്തിയ അടുത്ത നീക്കം  മുഖം മിനുങ്ങിയില്ല എന്ന് മാത്രമല്ല, അകെ നാണംകെട്ട് , കൂടെ നിന്ന ഉദ്യോഗസ്ഥരെ എല്ലാം തള്ളി പറഞ്ഞ് വാലും ചുരുട്ടി ഒതുങ്ങേണ്ട അവസ്ഥ വന്നു എന്നത് മാത്രമായിരുന്നു പരിണാമം.

അച്ചുതാനന്ദന്‍ ഈ പറഞ്ഞത് പോലെ ആദര്‍ശ  ധീരനും, തളരാത്ത പോരാളിയും ഒക്കെ ആണ് എങ്കില്‍ ജങ്ങള്‍ക്ക് മുന്നില്‍ ചില ചോദ്യങ്ങള്‍ക്ക് എങ്കിലും ഉത്തരം നല്‍കാനുമാദ്ദേഹം ബാധ്യസ്ഥനാണ്.
1)പീഡന  കേസ്സിലെ ഒരു പ്രമുഖനെ പോലും മുഖ്യമന്ത്രി അയിഒരുന്ന സമയത്ത് അറസ്റ്റ് ചെയ്യാന്‍ വി എസ്സിന് കഴിഞ്ഞില്ല. അഭ്യന്തര മന്ത്രിയെ മറികടന്ന്‌  ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു ന്യാമെങ്കില്‍ , താങ്കളെ ഒരു കഴിവ്കെട്ട ഭരണാധികാരി എന്ന് വിളിക്കേണ്ടി വരും.

2) പിണറായി വിജയ എന്ന ദുഷ്ട ശക്തിക്ക് എതിരെ സന്ധിയില്ല സമരം നടത്തുന്ന ധീരന്‍ എന്നതാണല്ലോ താങ്കള്‍ ഇപ്പോള്‍ ഉയര്‍ത്തി പിടിക്കാന്‍ ശ്രമിക്കുന്ന സ്വന്തം ചിത്രം.
ഏറെക്കാലമായല്ലോ ഈ പണി തുടങ്ങിയിട്ട് ടു. ഒടുക്കം പി ബിയില്‍ നിന്നും സ്റ്റേറ്റ്  കമ്മറ്റി വരെ ചവിട്ടി കൂട്ടി അവര്‍  എത്തിച്ചു. പിണറായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രം സ്വന്തം സ്ഥാനം ഒഴിയുകയും ഉള്ളു . നിങ്ങളുടെ വാക്കിന് ഒരു വിലയും ഇല്ലാത്ത പാര്‍ട്ടിയില്‍ എന്തിന് കടിച്ചു തൂങ്ങി നില്‍ക്കണം ? താങ്കള്‍ പിന്നില്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ജനങ്ങളുടെ മധ്യത്തിലേക്ക് പാര്‍ട്ടിയെ ഉപേക്ഷിച്ചു ചെന്ന് കൂടെ. അതോ പാര്‍ട്ടി കൈവിട്ടാല്‍ "പട്ടി പോലും തിരിഞ്ഞു നോക്കില്ല" എന്ന അവസ്ഥ വരുമെന്ന ഭയമോ ? ഫിലിപ്പ്  പ്രസാദ്മാരും , അപ്പുക്കുട്ടന്മാരും ഒക്കെ തുടക്കത്തില്‍ തലയില്‍ ഏറ്റിയാലും  ഒടുവില്‍ "വേശ്യയെ പോലെ ഉപയോഗിച്ച് വലിച്ചെറിയും " എന്ന ഭീതിയും ഉള്ളില്‍ ഉണ്ടോ സഖാവേ ?


കയ്യില്‍ ഉള്ള അധികാരം കളയാതെ ഇരിക്കാനും, കിട്ടാനുള്ള അധികാരം ലഭിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനും എന്ത് നാണംകെട്ട നിലപാട്  എടുക്കാനും മടിയില്ലാത്ത ഒരു തരാം താണ അവസര വാദിയായി വി എസ് ഏറ്റവും അധ:പതിച്ചത് ദൃശ്യ മാധ്യമങ്ങള്‍ അവരുടെ താത്പര്യങ്ങള്‍ക്കായി അദ്ദേഹത്തെ ചുമലില്‍ ഏറ്റി  തുടങ്ങിയതിനു ശേഷമാണ് . തിരഞ്ഞെടുപ്പുകള്‍ എന്തെങ്കിലും അടുത്തുണ്ടെങ്കില്‍ വി എസ് അപ്പോള്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കും  ,  ഒച്ചപാടുകള്‍  ഉണ്ടാക്കും. ഒരു രണ്ടു മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ലെങ്കില്‍ മാപ്പ് പറയും , കാലു പിടിക്കും അടങ്ങി ഒതുങ്ങി മൂലക്കിരിക്കും. ഇതാണ് ധീരനായ പോരാളിയുടെ സ്ഥിരം പരിപാടി. പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്ന പിണറായി കാരാട്ട്മാര്‍ക്ക് പിന്നെ ഇപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ മുട്ട് വിറയ്ക്കും. അത് കൊണ്ട് രണ്ടും കല്‍പ്പിച്ചു മൂപ്പിന്നിനെ ചവിട്ടി പുറത്താക്കാനും അവര്‍ക്ക് ഭയമാണ് . മാധ്യമങ്ങള്‍ വി എസ്സിനെ രക്തസാക്ഷി പരിവേഷം നല്‍കി പാര്‍ട്ടിക്ക് എതിരെ ഉപയോഗിക്കുമോ എന്ന ഭയം .

9 comments:

  1. വെറുതെ കുറെ ചിതറിയ വി എസ് ചിന്തകള്‍. അടുത്തിടെ നടന്ന ഒരു സംവാദത്തില്‍ തോന്നിയ ചില കാര്യങ്ങള്‍ വെറുതെ അടുക്കി വെയ്ക്കാനുള്ള ഒരു ശ്രമമാണ് ഈ പോസ്റ്റ്‌

    ReplyDelete
  2. വി എസ് ഒരു ഊതി വീര്‍പ്പിച്ച ബലൂണ്‍ ആണ്. അങ്ങോര്‍ ഒരു കുന്തവും ചെയ്തിട്ടില്ല എന്ന് മാത്രമല്ല അധികാരത്തിനു വേണ്ടി എന്ത് വിട്ടു വീഴ്ച ചെയ്യാനും മടിയുമില്ല. അതൊന്നും മനസിലാകക്തെ എന്തോ ആദര്ശ ധീരന്‍ എന്നൊക്കെ പറഞ്ഞു എഴുനെള്ളിപ്പിച്ചു നടക്കുന്ന വിഡ്ഢികളെ എന്ത് പറയാന്‍...നായനാരെ ഒക്കെ ജനം സ്നേഹിച്ചത് പോലെ ആണോ ഈ ഊതി വീര്‍പ്പിച്ച ബലൂണ്‍...
    ഈ പ്രായത്തിലും ചുറു ചുറുക്കോടെ ഇരിക്കുനത്തില്‍ മാത്രം അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു...

    പലപ്പോഴും ഒരു പോസ്റ്റ്‌ ഇടണം എന്ന് കരുതിയ ഒരു വിഷയം ...

    ReplyDelete
  3. വി.എസിനെ എന്നേ പുറത്താക്കാന്‍ ഉള്ള ആര്‍ജ്ജവം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഇല്ലാതെ പോയി... അതവരുടെ അപചയം...

    ReplyDelete
  4. ഒന്നും പറയുന്നില്ല

    ReplyDelete
  5. ഞാന്‍ ഒരു വി എസ് ആരാധകന്‍ അല്ല...എന്നാല്‍ അദ്ദേഹത്തെ വെറുക്കുന്നും ഇല്ല. നിലപാട് മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ കൂടപ്പിറപ്പും ആണ് സമ്മതിക്കുന്നു.

    പക്ഷെ എത്ര പേര്‍ ഉണ്ട്, അദ്ദേഹത്തിനെ പോലെ ഇന്ന് സി പി എമിലോ, അല്ലെങ്കില്‍ കൊണ്ഗ്രസ്സിലോ ?

    ആദര്‍ശത്തിന്റെ അപ്പോസ്റൊലന്‍ ആയി അറിയപ്പെടുന്നവരെ പോലെ നിര്‍ഗുണന്‍ അല്ലല്ലോ ? ലീഗിന്റെയും കേ .കോ യുടെയും മുന്നില്‍ നട്ടെല്ല് റബ്ബര്‍ ആക്കി വണങ്ങി നില്‍ക്കുന്ന മുഖ്യാനെപോലെയും അല്ല .വ്യവസായികളുടെ സ്വന്തം ആളായി നില്‍ക്കുന്ന കോട്ടിട്ട മന്ത്രിയെപോലെയും അല്ല.

    സ്വയം സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടും ഇല്ല ഇത്ര കാലമായും. അഴിമതിയുടെ കറ ( വ്യക്തിപരമായി ) പുരണ്ടിട്ടുമില്ല .

    അപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്നതില്‍ തെറ്റുണ്ടോ സുഹൃത്തേ ?

    ReplyDelete
  6. Villagemaan/വില്ലേജ്മാന്‍ : തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാം. പക്ഷെ തൊമ്മന്‍ തമ്മില്‍ ഭേദം ആയിരിക്കണം. ഉള്ളതില്‍ ഏറ്റവും തല്ലിപ്പൊളി ആകരുത് :)
    മുസ്ലീം ലീഗിന് മുന്നില്‍ മുട്ട് മടക്കത്ത നേതാവ് എന്ന് താങ്കള്‍ പറഞ്ഞല്ലോ. ഇപ്പോഴും ഐസ്ക്രീം കേസ്സില്‍ കാശി ചേരണം എന്ന് പറഞ്ഞു നടക്കുന്നത് കൊണ്ടാവാം അത് എന്ന് ഊഹിക്കുന്നു. ഒന്ന് ചോദിക്കട്ടെ സുഹൃത്തെ , ഈ മൂപ്പിന്ന് 5 വര്‍ഷം കേരളത്തിന്‍റെ മുഖ്യമന്ത്രി ആയിരുന്നുവല്ലോ ? അന്നും ഐസ്ക്രീം കേസും , കുഞ്ഞാലിക്കുട്ടിയും ഒക്കെ അത് പോലെ തന്നെ ഉണ്ടായിരുന്നു. എന്നിട്ട് ഇങ്ങേര്‍ എന്ത് നടപടിയാണ് എടുത്തത്? അതും പീഡന കേസ്സിലെ പ്രതികളെ എല്ലാം കയ്യാമം വെച്ച് തെരുവിലൂടെ നടത്തും എന്ന് ശപഥം ചെയ്ത ശേഷമാണ് അങ്ങേര്‍ മുഖ്യമന്ത്രി ആയതു എന്നും ഓര്‍ക്കണം.
    അതാണ്‌ പറഞ്ഞത്, അധിക്കാരം കയ്യില്‍ ഇല്ലാത്തപ്പോള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ എന്തെങ്കിലും ഒക്കെ കട്ടി കൂട്ടുന്ന വെറും ഒരു കോമാളി മാത്രമാണ് ഇദ്ദേഹം എന്ന്

    ReplyDelete
    Replies
    1. താങ്കള്‍ക്ക് തെറ്റി,മുസ്ലീം ലീഗിന് മുന്നില്‍ മുട്ട് മടക്കത്ത നേതാവ് ആണ് വി എസ് എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ ..

      >>ആദര്‍ശത്തിന്റെ അപ്പോസ്റൊലന്‍ ആയി അറിയപ്പെടുന്നവരെ പോലെ നിര്‍ഗുണന്‍ അല്ലല്ലോ ? ലീഗിന്റെയും കേ .കോ യുടെയും മുന്നില്‍ നട്ടെല്ല് റബ്ബര്‍ ആക്കി വണങ്ങി നില്‍ക്കുന്ന മുഖ്യാനെപോലെയും അല്ല .വ്യവസായികളുടെ സ്വന്തം ആളായി നില്‍ക്കുന്ന കോട്ടിട്ട മന്ത്രിയെപോലെയും അല്ല<< ഇതായിരുന്നു എന്റെ കമന്റു..

      ഈ ആള്‍ക്കരെപോലെ അല്ല മറിച്ചു പല സജീവമായി ഇടപെടുന്ന ഒരാള്‍ എന്നെ ഉദ്ദേശിച്ചുള്ളൂ . ശരിയല്ലേ ?

      ഇപ്പോള്‍ ഉള്ള രാഷ്ട്രീയക്കാരില്‍ കുറച്ചെങ്കിലും സാമൂഹ്യ പ്രതിബദ്ധത കാട്ടുന്ന ഒരാള്‍ എന്നാ നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. കമ്യുനിസത്തെ എതിര്‍ക്കുന്നു എങ്കിലും .

      ഭേദമുള്ള ഒരു തൊമ്മനെ താങ്കള്‍ തന്നെ കാണിച്ചു തരു .. കേരള രാഷ്ട്രീയത്തില്‍ !




      Delete
    2. മുസ്ലീം ലീഗിന് മുന്നില്‍ മുട്ട് മടക്കുന്ന മുഖ്യനെ പോലെ അല്ല എന്ന് താങ്കള്‍ പറഞ്ഞ അതെ അര്‍ഥം തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ , സാമൂഹിക പ്രതിബദ്ധത വി എസ്സിന് അല്‍പ്പമെങ്കിലും ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .കാരണം അത് ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ പറഞത് പോലെ അദ്ദേഹം മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ചുരുങ്ങിയത് എന്തെങ്കിലും ഒരു പീഡന കേസ്സില്‍ എന്തെങ്കിലും നടപടി ഉണ്ടാകുമായിരുന്നു.
      പിനെന്‍ തമ്മില്‍ ഭേദമായ തൊമ്മന്‍ - നിര്‍ഭാഗ്യം എന്ന് പറയട്ടെ , ഇന്ന് ജീവിച്ചിരിക്കുന്ന ആരും ഈ ഗ്രൂപ്പില്‍ പെടില്ല ഇല്ല . കെ കരുണാകരന്‍ ആയിരുന്നു എന്‍റെ നോട്ടത്തില്‍ അവസാനത്തെ തമ്മില്‍ ഭേദം തൊമ്മന്‍. സത്യസന്ധന്‍ എന്ന നിലയ്ക്ക് അല്ല :). ഒരു കാര്യം തീരുമാനിച്ചാല്‍ എന്ത് ഭൂകമ്പം വന്നാലും അത് നടത്താന്‍ നാട്റെലിനു ഉറപ്പുള്ള ഭരണാധികാരി എന്ന നിലയ്ക്ക്

      Delete
  7. # കെ കരുണാകരന്‍ ആയിരുന്നു എന്‍റെ നോട്ടത്തില്‍ അവസാനത്തെ തമ്മില്‍ ഭേദം തൊമ്മന്‍ .#

    ഈ തമ്മില്‍ ഭേതം തൊമ്മന്‍ തന്നെയല്ലേ പഞ്ചസാര കുംഭകോണത്തില്‍ പെട്ട് നാരി നാറാണക്കല്ലായത് ? രാജന്‍ കൊലക്കേസിനെ കുറിച്ച തനിക്കരിയില്ലെന്നുണ്ടോ ? അവസാന കാലതാനെങ്കിലും കാലു മാറി നൂറു പാര്‍ട്ടിയില്‍ കറങ്ങി നടന്നത് ? ഒന്നിലും ക്ലച്ചു പിടിക്കാതെ അവസാനം നാണം കേട്ട് തിരികെ കൊണ്ഗ്രസ്സിലേക്ക് വന്നത്.അദ്ദേഹം കാരണം എത്ര പേരാണ് വഴിയാധാരമായത് ഹര്ഷവര്ധാ

    ReplyDelete

ഇവിടെ പറയുന്ന അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം , ആ അഭിപ്രായങ്ങള്‍ പറയുന്ന വ്യക്തികളുടെത് മാത്രം ആയിരിക്കും